play-sharp-fill
രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍

കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു.

ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം ഡിവിഷന്‍ ബഞ്ചും അംഗീകരിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടന്നും പിളര്‍പ്പ് ഒരു യഥാര്‍ത്ഥ്യമാണന്നും കണ്ടെത്തിയാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നായിരുന്നു സിങ്കിള്‍ ബഞ്ചിന്റെ നിരീക്ഷണം.കമ്മീഷന്‍ തങ്ങള്‍ക്ക് മുന്നിലെത്തിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് തീരുമാനത്തിലെത്തിയത്. വസ്തുതകള്‍ പരിശോധിച്ച് കമ്മീഷന്‍ എടുത്ത തീരുമാനം തെറ്റാണന്ന് പറയാനാവില്ലെന്നും ഹൈക്കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് ഇടപെടാനാവില്ലന്നും നേരത്തെ സിങ്കിള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകകണ്ഠമായ തീരുമാനമായിരുന്നില്ലെന്നും ഒരംഗം വിയോജിച്ചിരുന്നവെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ തെളിവെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹര്‍ജി.

ചിഹ്നത്തര്‍ക്കം സംബന്ധിച്ച് കമ്മീഷന്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്(എം) ഒരു സംസ്ഥാന പാര്‍ട്ടിയാണന്നും അവരുടെ സംസ്ഥാന കമ്മിറ്റിയിലേയും നിയമസഭാകക്ഷിയിലേയും ഭൂരിപക്ഷം പരിശോധിച്ചാണ് കമ്മീഷന്‍ തീരുമാനമെടുത്തത്.

ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ചതില്‍ 2019 ജൂണില്‍ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിട്ടില്ലന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പരിശോധിക്കാന്‍ കമ്മീഷന് കഴിയില്ലന്നും പട്ടികയും സത്യവാങ്ങ്മൂലങ്ങളും പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഇരു വിഭാഗവും രേഖകളില്‍കൃത്രിമം നടത്തിയിട്ടുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

അതേസമയം ഇരു വിഭാഗവും സമര്‍പ്പിച്ച പട്ടിക വിശ്വാസ്യത ഇല്ലാത്തതിനാല്‍ പട്ടികയിലെ 305 പേരില്‍ പൊതുവായ 174 പേരെ ഭൂരിപക്ഷമായി കണക്കാക്കിയ കമ്മീഷന്റെ തീരുമാനത്തില്‍ തെറ്റ് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.