ഇന്ത്യയിൽ പിറ്റ്ബുള്ളിനെയും റോട്ട്‌വീലറെയും ഇറക്കുമതി ചെയ്യാനും വളർത്താനും അനുമതി, കേന്ദ്ര തീരുമാനത്തിൽ കോടതി ഇടപെടൽ

Spread the love

തിരുവനന്തപുരം: രാജ്യത്ത് 23-ഇനം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കൃത്യമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടുവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോാടതി ഇടപ്പെട്ടത്.

video
play-sharp-fill

 

അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പുറത്തിറക്കുന്നതിന് മുൻപ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്ന് ഹൈക്കോടതി കണ്ടെത്തി. പുതിയ ഉത്തരവ് ഇറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം തേടണമെന്നും കോടതി നിർദ്ദേശിച്ചു.

 

കഴിഞ്ഞ മാസം മാര്‍ച്ച്‌ 14 നായിരുന്നു റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്സ്, അടക്കമുള്ള 23 നായകളുടെ ഇറക്കുമതിയും പ്രജനനവും വില്‍പ്പനയുമാണ് നിരോധിച്ചത്. ഇത്തരം നായകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍, നായ്ക്കള്‍ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് നിരോധനം നടപ്പാലിക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group