video
play-sharp-fill

ആവേശത്തിരയിളക്കി പിറവത്ത് വി.എൻ വാസവൻ

ആവേശത്തിരയിളക്കി പിറവത്ത് വി.എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിറവത്ത് ആവേശതിരയിളക്കി വി.എൻ വാസവൻ ,കർഷക സമരങ്ങളുടെ ചരിത്രമുറങ്ങുന്ന ഇരുമ്പനത്ത് നിന്നായിരുന്നു വി.എൻ വാസവന്റെ പിറവം മണ്ഡല പര്യടനത്തിന് തുടക്കം ,പാറക്കടവിൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു ,കത്തുന്ന മീന ചൂടിനേയും അവഗണിച്ച് വമ്പിച്ച വരവേൽപ്പാണ് പിറവം ജനനായകന് നൽകിയത് ,ഓരോ സ്വീകരണ കേന്ദ്രങ്ങളും ഒന്നിനൊന്ന് മെച്ചം, ചെണ്ടയും, ഡോലും തീർക്കുന്ന മേള കൊഴുപ്പ് ,സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിച്ച പ്ലക്കാർഡുകളും ,വർണ്ണ കുടകളും ഒക്കെയായി നാട്ടിടവഴികളിൽ ഉത്സവഛായ പകരുന്ന അന്തരീക്ഷം സ്വീകരണ കേന്ദ്രങ്ങളിൽ മുദ്രാവാക്യം വിളികളുമായി ഇരമ്പിയാർക്കുന്ന ജനസഞ്ചയം ,സ്ത്രീകളും ,കുട്ടികളും ,തൊഴിലാളികളുമെല്ലാം നിറഞ്ഞ മനസ്സോടെ സ്ഥാനാർത്ഥിയെ വരവേറ്റു ,എല്ലാവരുടെയും കരം ഗ്രഹിച്ച് നന്ദി പറയുന്ന സ്ഥാനാർത്ഥി ,എന്നും കൂടെ ഉണ്ടാവുമെന്ന ഉറപ്പിന് മറുപടിയായി ജന കൂട്ടത്തിന്റെ കരഘോഷം ,കാവരപറമ്പിലെ സ്വീകരണ കേന്ദ്രത്തിൽ കുരുത്തോല തൊപ്പി അണിയിച്ചായിരുന്നു തൊഴിലാളികളുടെ വരവേൽപ്പ് ,ഇതിനൊപ്പം കുരുത്തോലയിൽ തയ്യാറാക്കിയ കുടയിൽ പഴങ്ങളും ,ജൈവ കൃഷിയിൽ വിളവെടുത്ത ചീരയും നൽകി നാട്ടുകാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു ,അമ്പാടി മലയിൽ പൂക്കളും ,പഴങ്ങളും ,പുതു വസ്ത്രങ്ങളുമടങ്ങുന്ന കണി ഒരുക്കിയായിരുന്നു സ്വീകരണം ,ഇറുമ്പനം ,തിരുവാങ്കുളം ,ചോറ്റാനിക്കര ,കണയന്നൂർ ,ആര കുന്നo, മുളന്തുരുത്തി ,ആമ്പല്ലൂർ ,എന്നിവിടങ്ങളിലെ പര്യടന ശേഷം അരയൻ കാവിലായിരുന്നു സമാപനം ,