video
play-sharp-fill
ഊണിനൊപ്പം എരിവും പുളിയും,മധുരവും ചേർന്ന രുചികരമായ പൈനാപ്പിൾ ചട്നി വീട്ടിൽ തയ്യാറാക്കാം

ഊണിനൊപ്പം എരിവും പുളിയും,മധുരവും ചേർന്ന രുചികരമായ പൈനാപ്പിൾ ചട്നി വീട്ടിൽ തയ്യാറാക്കാം

സ്വന്തം ലേഖകൻ

മലയോര മേഖലയായ മുണ്ടക്കയത്തും കൂട്ടിക്കലും ഈരാറ്റുപേട്ടയിലുമെല്ലാം വ്യാപകമായി കൃഷി ചെയ്യുന്ന നാടൻ പഴമാണ് പൈനാപ്പിൾ, നിരവധി വൈറ്റമിനുകൾ അടങ്ങിയിട്ടുള്ള പൈനാപ്പിൾ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ വ്യത്യസ്തമായ ഒരു കറിയുണ്ടാക്കിയാലോ? പുളിയും മധുരവും എരിവും ചേർന്ന ഒരടിപൊളി പൈനാപ്പിൾ ചട്നി തയ്യാറാക്കാം

ചേരുവകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ 2ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
പൈനാപ്പിൾ ചെറുതായി മുറിച്ചത്- 2 കപ്പ്
ഉണക്ക മുന്തിരി – 1/2 കപ്പ്
ഉണക്ക മുളക് – 5എണ്ണം
ശർക്കര – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്ക മുളക്, പൈനാപ്പിൾ, ഉണക്ക മുന്തിരി എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച് പൈനാപ്പിൾ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക . ഇതിലേക്ക് ശർക്കരയും 1/4 കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കുക. രുചികരമായ പൈനാപ്പിൾ ചട്നി റെഡി

തയ്യാറാക്കിയത്

ഷെമി ബിനോജ്

കൂട്ടിക്കൽ