പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ ഒരേ നിൽപ്പ് ; ‘പിണറായി വിജയന് അച്ഛന്റെ സ്ഥാനം; പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്നത് ആദരം കൊണ്ട്’: ഭീമന്‍ രഘു

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടാണ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നതെന്ന് വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. അദ്ദേഹത്തെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.

video
play-sharp-fill

‘അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും അദ്ദേഹം എവിടെയുണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും എഴുന്നേറ്റ് നില്‍ക്കാറുണ്ട്. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്ക് എന്റെ അച്ഛന്‍ കള്‍ച്ചര്‍, അതായത് അച്ഛന്‍ എന്റെ കുടുംബം നോക്കിയതും ഞാന്‍ വളര്‍ന്നുവന്ന രീതിയുമായിട്ടുമെല്ലാം താരതമ്യം തോന്നും.’ ഭീമന്‍ രഘു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന്‍ രഘു ഒരേ നില്‍പ്പ് നില്‍ക്കുകയായിരുന്നു. സംഭവം പലരും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group