കഴിഞ്ഞ വർഷം പിണറായി വിജയന് ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണ് ; വെള്ളാപ്പള്ളി നടേശൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വർഷം ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ‘അന്ന് ശബരിമല പ്രശ്‌നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായി വിജയന് സാധിച്ചിട്ടുണ്ട്. ഇത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായി വിജയന്റെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്ന് വെളളാപ്പള്ളി പറഞ്ഞു. ‘കഴിഞ്ഞ വർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നത്. കെപിസിസി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. കോൺഗ്രസിനെ പിളർത്താൻ പിണറായിക്ക് സാധിച്ചു. സർവ്വകക്ഷി യോഗത്തിൽ പിണറായി വിജയൻ മികച്ച സംഘാടകനായെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.