play-sharp-fill
മുഖ്യമന്ത്രി പിന്മാറി: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കില്ല

മുഖ്യമന്ത്രി പിന്മാറി: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കില്ല

സ്വന്തംലേഖകൻ

കോട്ടയം : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വീട് സന്ദര്‍ശന ശ്രമം ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി പ്രതികരിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയത്. കാസര്‍ഗോട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി കാഞ്ഞങ്ങാടേയ്ക്ക് പോകും. ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഐഎം നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ വിവരമറിയിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു മറുപടി. പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്രമുണ്ടെന്നുള്ള നിലപാട് കാസര്‍ഗോഡ് ഡിസിസി സ്വീകരിച്ചതോടെ വീട് സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറുകയായിരുന്നു.