കോവിഡ് പത്രസമ്മേളനം നടത്തുന്ന ലൈവിനിടെ മുഖ്യമന്ത്രിയ്ക്കു തെറിയഭിഷേകം: മുഖ്യമന്ത്രിയുടെ പേജിൽ തെറി പറഞ്ഞ പ്രവാസി യുവാവ് കുടുങ്ങി; പൊലീസ് കേസെടുത്തു; അബുദാബിയിലെ ജോലിയും പോകും

Chief Minister of Kerala Pinarayi Vijayan interview in New Delhi, Express Photo by Tashi Tobgyal New Delhi 250717
Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകവും രാജ്യവും. ലോകത്തിന് തന്നെ മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ഇപ്പോൾ നടത്തുന്നത്. ഈ പ്രതിരോധ പ്രവർത്തങ്ങൾ ലോകം തന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് എല്ലാ ദിവസവും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിനിടെ, അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ യുവാവ് തെറിയഭിഷേകം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലൈവ് പത്രസമ്മേളനം നടത്തുന്നതിനിടെ യുവാവ് തെറി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു അശ്ലീല വാക്കുകളോടെ ഇദ്ദേഹം കമന്റ് ഇട്ടത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ഈ യുവാവ് ഫെയ്‌സ്ബുക്കിൽ ലൈവിനു കമന്റ് ഇട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ബേപ്പൂർ സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറുമായ അസ്താബ് അൻവറാ(26)ണ് മുഖ്യമന്ത്രിയുടെ ലൈവ് ഫെയ്‌സ്ബുക്കിനു കമന്റ് ഇട്ടത്. അബുദാബിയിൽ നിന്നാണ് യുവാവ് അശ്ലീലവാക്കുകൾ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവിയ്ക്ക് കൈമാറി. ചേവായൂർ എസ്.ഐ. കെ. അനിൽകുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുനിന്ന് സൈബർസെൽ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

കൊവിഡ് കാലത്ത് നിരവധി ആളുകളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്. വിദേശത്തിരുന്നാണ് പലരും ഇത്തരത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിലടിക്കുന്നത്. എതിരാളികൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് പലർക്കും തങ്ങളുടെ ജോലിയും ജീവിതവും തന്നെ നഷ്ടമാകുന്നത്.