എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് പിണറായി വിജയനുള്ളത് , അന്ന് പിണറായിയുടെ ചെത്തുകാരനായ അച്ഛൻ കള്ളും കുടിച്ച് അങ്ങാടിയിൽ തേരാപാരാ നടക്കുകയായിരുന്നു : മുഖ്യമന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി കെ.സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ജാതീയ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും അനുസ്മരണ യോഗത്തിലായിരുന്നു കെ.സുധാകരൻ ഇങ്ങനെ ഒരു പരാമർശം നടത്തിയത്.

‘ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലൻ എന്ന്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തിൽ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛൻ കോരേട്ടൻ പിണറായി അങ്ങാടിയിൽ കളളും കുടിച്ച് തേരാപാര നടക്കുകയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസംഗത്തിലുടനീളം ചെത്തുകാരന്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ച് പറഞ്ഞിരുന്നു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉളളതെന്നും സുധാകരൻ ചോദിച്ചു. ഒൻപത് ഉപദേശകരെ വച്ചാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേയെന്നും അദ്ദേഹം പറഞ്ഞു.