‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’; മുഖ്യമന്ത്രി പിണറായി വിജയന് അമ്പലമുറ്റത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ്
സ്വന്തം ലേഖകൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ദൈവമെന്ന് പറഞ്ഞുള്ള ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപെട്ടു.
വളാഞ്ചേരിക്കടുത്ത് കച്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിലാണ് ഇത്തരത്തിൽ ഒരു ഫ്ലക്സ് ബോർഡ് വെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’ തുടങ്ങി നിരവധി കമ്മെന്റുകളാണ് ഫെയ്സ്ബുക്കിൽ വൈറലായ ചിത്രത്തിന് താഴെ കമന്റായി വരുന്നത്.
സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു.
എന്നാൽ ആരോപണം പ്രാദേശിക നേതൃത്വം നിഷേധിച്ചു.