പിണറായിയെ പരിഹസിച്ചാലും കുഴപ്പമില്ല: ശബരിമലയിൽ നല്ല പദവി ലഭിക്കും
സ്വന്തം ലേഖകൻ
പത്തനംതിട്ട: ക്ഷിപ്രകോപിയും അതു പോലെ തന്നെ പ്രസാധിക്കുന്നവനുമാണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെയും ആരാധകരുടെയും വാക്കുകൾ. എന്നാൽ, അദ്ദേഹത്തെ അപമാനിച്ചു പോസ്റ്റ് ഇട്ട ഉദ്യോഗസ്ഥനു ലഭിച്ചത് ശബരിമലയിൽ നല്ല പദവി.
വി.ഐ.പികളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രത്ത്യേക പരിഗണന വി.ഐ.പികൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് ലെയസൺ ഓഫിസറായി നിയമിച്ച വി.കെ രജഗോപാലൻ നായരാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റിട്ട് വിവാദത്തിലായത്. പ്രയാർ ഗോപാലകൃഷ്ണനെ ദേവസംബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി ഫെയിസ്ബുക്കിൽ പോസ്റ്റിട്ടയാളാണ് വി.കെ രജഗോപാലൻ നായർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഗ്രാമസേവകൻ ആയി സർക്കാർ സർവീസിൽ നിന്നും വിരമിച്ച രാജഗോപാലൻ നായർ, അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരള ഹിന്ദു മത പാഠശാല അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറിയും, ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയും ആണ്. കടുത്ത ബി.ജെ.പി ആർ.എസ്.എസ് അനുഭാവിയായ രാജഗോപാലൻ നായർ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബദ്ധം പുലർത്തുന്ന വ്യക്തികൂടി ആണ്. ഇത് നിലവിൽ ദേവസ്വം ബോർഡിലെ പ്രധാന പെട്ട എല്ലാ തസ്തികകളിൽ നിന്നും പിന്നോക്ക വിഭാഗത്തെ വീണ്ടും തഴയപെടുന്നു എന്ന് ചൂണ്ടികാണിക്കുന്നു.
2018 മെയ് 10ന് മുസ്‌ലിം സമുദായം നോമ്പ് തുടങ്ങുന്ന സമയത്തു കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ സി.എം.ഡിക്ക് നോമ്പ് നിസ്കാരത്തിനായി അവസരം നൽകിയപ്പോളും രാജഗോപാലൻ നായർ കേരളത്തിന്റെ മുഖ്യമന്ത്രിയെ കളിയാക്കി പോസ്റ്റ് ഇട്ടുണ്ട്. ഇത്തരം ആളുകളെ നിയമിക്കുക വഴി നിലവിൽ ശബരിമലയിൽ ദേവസ്വം ബോർഡിൽ സവർണ്ണ മേധാവിത്വം കയ്യടക്കുന്നതിന്റെ ഭാഗം ആയിട്ടാണ് എന്നാണ് ആരോപണം.
8 വർഷം മുൻപ് ദേവസ്വം ബോർഡ് നിർത്തലാക്കിയ തസ്തികയാണ് ലെയ്‌സൺ ആപ്പിസർ എന്നത്. ശബരിമലയിൽ വി.ഐ.പികളെ പ്രത്ത്യേകം പരിഗണന നൽകി തൊഴീക്കാൻ വ്യാപകമായി പണം ഈടാക്കുകയും, താമസ്സ സൗകര്യത്തിനായി കൈക്കൂലി വാങ്ങുന്നു എന്നും വ്യാപകമായി പരാതി ഉയർന്നപ്പോൾ ആണ് ഈ തസ്തിക നിർത്തലാക്കിയത്. എന്നാൽ നിലവിൽ ശബരിമലയിലും, പമ്പയിലും പി.ആർ.ഓയും ഇൻഫർമേഷൻ ഓഫീസുകളും ഉണ്ട്. അങ്ങനെ ഇരിക്കെ ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത് വ്യാപകമായ അഴിമതിക്ക് കളം ഒരുക്കാൻ വേണ്ടി മാത്രം ആണെന്നും ആക്ഷേപമുണ്ട്.