play-sharp-fill
ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു…!  ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന

ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു…! ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.ചട്ടം 300 അനുസരിച്ചായിരിക്കും നാളെ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുക.

ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേർന്നു പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ ബ്രഹ്മപുരം വിഷയം സഭയിലടക്കം വിവാദമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.