“അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?” കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

Spread the love

തിരുവല്ല: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

“അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാറുള്ള അദ്ദേഹം അങ്ങനെ പറയാനിടയില്ലെന്നാണ് കരുതുന്നത്.

പഴയ കോ-ലീ-ബി സഖ്യത്തെക്കുറിച്ച്‌ ഈ പുരോഹിതനും അറിവുള്ളതാണല്ലോയെന്നും പിണറായി കൂട്ടിച്ചേർത്തു.