രണ്ടാം പിണറായി മന്ത്രിസഭാ പുനഃസംഘടന ഉടൻ; എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന്; കേരള കോണ്‍ഗ്രസ് (ബി) കത്ത് നല്‍കി; നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്ന് ആവശ്യം

രണ്ടാം പിണറായി മന്ത്രിസഭാ പുനഃസംഘടന ഉടൻ; എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന്; കേരള കോണ്‍ഗ്രസ് (ബി) കത്ത് നല്‍കി; നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്ന് ആവശ്യം

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി ) എല്‍.ഡി.എഫ് നേതൃത്വത്തിന് കത്ത് നല്‍കി.

കേരള കോണ്‍ഗ്രസ് (ബി ) ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ നായരാണ് കത്ത് നല്‍കിയത്. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം പത്തിനാണ് എല്‍.ഡി.എഫ് യോഗം ചേരുന്നത്. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. മുന്നണി ധാരണ പ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ഒഴിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കുപകരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരാകുമെന്നാണ് എല്‍.ഡി.എഫ് ധാരണ. നവംബറില്‍ സര്‍ക്കാര്‍ രണ്ടരവ‌ര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാ‌ര്‍ട്ടിയിലെ ധാരണ പ്രകാരമായിരുന്നു.
സമയപരിധി കഴിഞ്ഞതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെടാൻ പാര്‍ട്ടി തീരുമാനിച്ചത്.