play-sharp-fill
ഇഡിയുടെ ഉദ്ദേശം വ്യക്തം, നടത്തുന്നത് കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങള്‍; ഇഡിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

ഇഡിയുടെ ഉദ്ദേശം വ്യക്തം, നടത്തുന്നത് കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങള്‍; ഇഡിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലേഖിക

കൊല്ലം: കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇ‌ഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡിയുടെ ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രത്തിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സിപിഎം ഇല്ലാതായാല്‍ ഇത് സാധിക്കുമോ. രാജ്യത്ത് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. സംഘപരിവാറിന്റെ വര്‍ഗീയനിലപാടുകളെ എതിര്‍ക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ മുദ്രാവാക്യങ്ങള്‍ അതേപ്പടി ഉയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. തന്റെ മാന്യതകൊണ്ടുമാത്രമാണ് ഇവരുടെ പേര് പറയാത്തതെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.