
പിണറായി: കണ്ണൂർ പിണറായിയിലെ സ്ഫോടനം വിപിൻ രാജിന്റെ കൈയില്‍ നിന്ന് സ്ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്.
റീല്‍സ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം.
പൊട്ടിയത് പടക്കം എന്നായിരുന്നു പൊലീസും സിപിഎമ്മും പ്രചരിപ്പിച്ചത്.
അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്.







