play-sharp-fill
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് റാലിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് (25102018)12 മണി മുതൽ കോട്ടയം നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് റാലിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് (25102018)12 മണി മുതൽ കോട്ടയം നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ

1) എംസി റോഡിലൂടെ ഏറ്റുമാനൂരിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ പേരൂർ ജംഗ്ഷനിലെത്തി പൂവത്തും മൂട് – മണർകാട് – പുതുപ്പള്ളി വഴി ചങ്ങനാശ്ശേരിക്ക് പോകേണ്ടതാണ്.

2) ഏറ്റുമാനൂർ ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചുങ്കം – ചാലുകുന്നു വഴി ടൗണിൽ പ്രവേശിക്കേണ്ടതാണ്.

3) ഏറ്റുമാനൂരിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകേണ്ട ചെറു വാഹനങ്ങൾ ചവിട്ടുവരിയിൽ നിന്നും തിരിഞ്ഞു വെള്ളൂപറമ്പ് മോസ്‌കോ വഴി മണർകാട് ചെന്ന് ചങ്ങനാശ്ശേരിക്കു പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4) ഏറ്റുമാനൂർ ഭാഗത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾക്ക് മംഗളത്തിന്റെ എതിർവശത്തുള്ള വഴിയിലൂടെ വട്ടമൂട് പാലം കടന്നു വലത്തോട്ട് തിരിഞ്ഞു കൊശമറ്റം കവല വഴി മണർകാട് എത്തിയും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകാവുന്നതാണ്.

5) ചങ്ങനാശ്ശേരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ തെങ്ങണ പുതുപ്പള്ളി മണർകാട് വഴി പോകേണ്ടതാണ്.

6) ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ഗോമതിക്കവലയിൽ നിന്നും തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.

7) ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ മാവിളങ്ങ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.

8) ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ടൗൺ, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും തിരിഞ്ഞു തിരുവാതുക്കൽ, ചാലുകുന്നുവഴിയും പോകേണ്ടതാണ്.

9) കെ. കെ. റോഡ് വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുതുപ്പള്ളി വഴി പോകേണ്ടതാണ്.

10) കെ. കെ. റോഡ് വരുന്ന ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൂവത്തുംമൂട് വഴി പോകേണ്ടതാണ്.