play-sharp-fill
കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് കേരളത്തോട് പ്രത്യേക നിലപാടാണെന്നും മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി ആദ്യം അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദേശത്തേക്ക് പോയത് ബിജെപി പറയുന്ന പോലെ യാചിക്കാനല്ലെന്നും യുഎ ഇ സന്ദർശനം വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.