video
play-sharp-fill

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കടന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കടന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ചരാത്രി എട്ടുവരെ 1026 കോടിരൂപ സംഭാവനയായി ലഭിച്ചു. ബാങ്ക് പെയ്മെന്റ് ഗേറ്റ്വേകൾ വഴി 145 കോടി രൂപയും യു.പി.ഐ. വഴി 1.04 കോടിയും ഓൺലൈൻ സംഭാവനയായി ലഭിച്ചു. പേറ്റിഎം വഴി 45 കോടിയും ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ 610.73 കോടി രൂപയും മറ്റു ബാങ്കുകളിൽ 39.29 കോടിയും നിക്ഷേപമായി ലഭിച്ചു. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടിയും ലഭിച്ചിട്ടുണ്ട്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സർക്കാർ ജീവനക്കാരുടെ ശമ്ബളത്തിൽ നിന്നും പിടിച്ച തുകയും ഫെസ്റ്റിവൽ അലവൻസ് തുകയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓൺലൈനായി സംഭാവന നൽകിയവരുടെ എണ്ണം 4.17 ലക്ഷമാണ്.