കോവിഡ്19 ദുരിതാശ്വാസ നിധി : ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ: എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് അഭ്യർത്ഥന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയെ പ്രതിരോധിക്കാനാണ് സംഭാവന നൽകിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി. മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ വരുംദിവസങ്ങളിൽ സംഭാവന നൽകുമെന്നാണ് സൂചന. സിനിമാ മേഖലയിൽ നിന്നുള്ളവരും സംഭാവനകൾ നൽകാൻ ആരംഭിച്ചു.
രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കായും രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. അതേസമയം പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നൽകാൻ മുഴുവൻ ബിജെപി എംപിമാർക്കും ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് നൽകണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം സച്ചിൻ ടെണ്ടുൽക്കർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ടാറ്റാ ട്രസ്റ്റ് 500കോടി നൽകുമെന്നാണ് രത്തൻ ടാറ്റാ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കോടി രൂപ സംഭാവന ചെയ്ത് കർണാടക ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന നാലാമത്തെ ക്രിക്കറ്റ് അസോസിയേഷൻ ആണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.
കഴിഞ്ഞ ദിവസം ബി.സി.സി.ഐ 51 കോടി രൂപ നൽകിയതിന് പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഭാവനയുമായി രംഗത്തെത്തിയത്. ഇതിൽ 50 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെയും കർണാടക സർക്കാരിന്റെയും ദുരിതാശ്വാസ നിധികളിലേക്കാണ് സംഭാവന നൽകിയത്. നേരത്തെ ബംഗാൾ, സൗരാഷ്ട്ര, മുംബൈ എന്നീ ക്രിക്കറ്റ് അസോസിയേഷനുകളും സംഭാവന നൽകിയിരുന്നു.
ന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്നതിനിടെ അതിനെതിരെ പൊരുതാൻ നിരവധി പേർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുന്നുണ്ട്. ഇപ്പോൾ ഇതാ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വമ്പൻ സഹായം. 80 ലക്ഷം രൂപയാണ് ഹിറ്റ്മാൻ സംഭാവനയായി നൽകിയിരിക്കുന്നത്.
എല്ലാ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല മറിച്ച് ഇതിൽ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും കൂടാതെ 5 ലക്ഷം രൂപ വീതം ഫീഡിങ് ഇന്ത്യ ഓർഗനൈസേഷനും തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനക്കുമാണ് രോഹിത് ശർമ്മ നൽകിയത്.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം നൽകിയിരുന്നു. ഇതായിരുന്നു ഒരു കായിക താരം നൽകുന്ന ഏറ്റവും വലിയ തുക. എന്നാൽ രോഹിതിന്റെ 80 ലക്ഷമാണ് ഇപ്പോൾ ഒരു കായിക താരം നൽകിയിരിക്കുന്ന ഏറ്റവും വലിയ തുക. ഇവരെ കൂടാതെ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, വിരാട് കൊഹ്ലി, മഹേന്ദ്ര സിംഗ് ധോണി, ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി എന്നിവരും കൊറോണ വൈറസിനെതിരെ പോരാടാൻ സഹായവുമായി രംഗത്തെത്തിയിരുന്നു.