വിശ്വാസങ്ങളേയും ആചാരങ്ങളേയും തല്ലിത്തകർത്ത് പിണറായി സർക്കാർ. സന്നിധാനത്തെ ശയന പ്രദക്ഷിണവും വിലക്കി. ശയന പ്രദക്ഷിണം വഴിപാടായി നേർന്നവർ കണ്ണീരോടെ മടങ്ങുന്നു
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമലയിൽ ഭക്തരെ പിണറായി സർക്കാർ വേട്ടയാടുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിയുന്നത്. സന്നിധാനത്തും മറ്റും സുരക്ഷ ശക്തമാക്കുന്നതിനോടൊപ്പം ഭക്തരുടെ അവകാശങ്ങളെ അടിച്ചമർത്തുന്ന ഒരു കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. പിണറായി സർക്കാർ ശബരിമലയിൽ ശയന പ്രദക്ഷിണവും വിലക്കി. ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തിയവരെ പൂർത്തിയാക്കാൻ അനുവദിക്കാതെ പോലീസ് എഴുന്നേൽപ്പിച്ച് വിട്ടത്. ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂർത്തിയാക്കൻ പോലീസ് അനുവദിച്ചില്ല.
ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷിണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചു. ഭഗവാന് നേർച്ചകൾ നേർന്ന് എത്തിയ നൂറുകണക്കിന് ഭക്തർ പ്രദക്ഷിണം പൂർത്തിയാക്കാനാകാതെ കണ്ണീരോടെ മടങ്ങി. കൂടാതെ ഇന്നലെ മുതൽ നട അടയ്ക്കുമ്പോഴെല്ലാം ഭക്തരെ വഴിയിൽ തടയുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നട അടച്ചപ്പോൾ പന്ത്രണ്ട് മണിമുതൽ പമ്പയിലും മരക്കൂട്ടത്ത് ശരംകുത്തിയിലും ഭക്തരെ പൂട്ടിയിട്ടു. കുടിവെള്ളം പോലും ലഭിക്കാത്തിടങ്ങളിലാണ് കുട്ടികളടക്കം മണിക്കൂറുകൾ കുടുങ്ങുന്നത്. നടപ്പന്തലിന് സമീപം എത്തുന്നവരെപോലും നടപ്പന്തലിനുള്ളിലേക്ക് കടത്താതെ വെയിലത്ത് നിർത്തുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പമ്പാ ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ദീപാരാധന കണ്ട് തൊഴുതതിനുശേഷം സന്നിധാനത്തേക്ക് പോകാനായി ഇരുന്ന മാളികപ്പുറങ്ങൾ അടക്കമുള്ളവരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. വടക്കേനടയുടെ ഭാഗത്തും വാവർ നടയുടെ തിരുമുറ്റത്തും വിരിവെയ്ക്കാൻ അനുവദിക്കുന്നില്ല. വാവര് നടയിലേക്ക് ഭക്തരെ തടയുന്ന വിധത്തിലാണ് പോലീസ് നിയന്ത്രണം. വിലിയ നടപ്പന്തലിൽ വിശ്രമകേന്ദ്രം എന്ന ബോർഡ് നീക്കണമെന്ന് ഐജി വിജയ് സാഖറെ നിർദേശം നൽകി. മാത്രമല്ല ആരും വിരിവെക്കാതിരിക്കാൻ വലിയ നടപ്പന്തൽ ഇടവിട്ട് അടച്ചിടുകയാണ്.