play-sharp-fill
പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിൽ

പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെൻററിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമൻ, തോമസ് ഐസക് ജി സുധാകരൻ, കടകംപള്ളി സുധാകരൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്.

മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പിൽഗ്രിം ഫെസിലിറ്റേഷൻ സെൻറർ നിർമ്മിക്കുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സർക്കാരിൻറെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷൻ സെൻറർ വിലയിരുത്തപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group