ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കോണ്ടെസ്റ്റ്; പാലക്കാട് സ്വദേശിയായ ഐശ്വര്യക്ക് മൂന്നാം സ്ഥാനം; അഭിമാന നേട്ടം കരസ്ഥമാക്കിയത് സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പാലക്കാട്: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ പാലക്കാട് സ്വദേശിനി ഐശ്വര്യക്ക് മൂന്നാം സ്ഥാനം. സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നാലാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ എ യ്ക്ക് മൂന്നാം സ്ഥാനം.അന്താരാഷ്ട്ര നേഴ്‌സിംഗ് ദിനത്തോടനുബന്ധി ച്ച് നടത്തപ്പെട്ട ഫോട്ടോ കണ്ടെസ്റ്റില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 200 മത്സരാര്‍ഥികള്‍ പങ്കെടുത്തു. സിപിഎഎസ് മണിമലക്കുന്ന് എസ്എംഇക്ക് അഭിമാന നേട്ടം സമ്മാനിച്ച ഐശ്വര്യ, മുന്‍പും നിരവധി ഫോട്ടോ ഗ്രാഫി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ, പള്ളത്തേരി സ്വദേശികളായ ശ്രീ. ആറുച്ചാമിയുടെയും, സിന്ധുവിന്റെയും മകളാണ് ഐശ്വര്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group