Spread the love

ഡൽഹി: നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്. ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌ തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്.

video
play-sharp-fill

ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്. ഫോണില്‍ നിന്ന് തന്നെ വളരെ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാവും എന്നുള്ളത് തന്നെയാണ് എല്ലാവരെയും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും.

കാര്യം യുപിഐ പേയ്മെന്റ് സംവിധാനം ഏറെ ഈസിയും സൗകര്യപ്രദവുമാണെങ്കിലും നമ്മുടെ സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ യുപിഐ സേവനങ്ങള്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്. ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകള്‍ നിരവധിയാണ്. അ‌ടുത്തകാലത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ കുതിച്ചുയർന്നിട്ടുള്ളതില്‍ യുപിഐ തട്ടിപ്പുകളും ഏറെയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തരത്തില്‍ നമ്മുടെ ഫോണ്‍ കളഞ്ഞുപോകുകയോ അപഹരിക്കപ്പെടുകയോ ചെയ്‌താല്‍ ആ ഘട്ടത്തില്‍ യുപിഐ അ‌ക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാൻ കഴിയും. സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍, യുപിഐ പ്ലാറ്റ്ഫോമുകളായ ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയുടെ അ‌ക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അറിഞ്ഞിരിക്കണം.

ഇതിനായി നമുക്ക് എളുപ്പത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാനാകും ഇതെന്തൊക്കെയാണെന്ന് നോക്കാം.

സ്മാർട്ട്ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ (Google Pay) അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി 18004190157 എന്ന നമ്പറില്‍ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. ഗൂഗിള്‍ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളില്‍ ഫോണ്‍ കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.

ഇനി ഫോണ്‍ പേ അകൗണ്ട് ആണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കില്‍ ഇതിനായി 08068727374 അല്ലെങ്കില്‍ 02268727374 എന്നീ നമ്പരുകളില്‍ സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോള്‍ നഷ്ടമായ ഫോണില്‍ ഫോണ്‍പേ ലോഗിൻ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പർ നല്‍കുക. വെരിഫൈ ചെയ്യാനായി ആ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.

ഇങ്ങനെ ഒടിപി അ‌യയ്ക്കുന്ന ഘട്ടത്തില്‍ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക. ശേഷം സിം കാർഡ് അല്ലെങ്കില്‍ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. എന്നിട്ട് കസ്റ്റമർ കെയർ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോണ്‍ നമ്ബർ, ഇമെയില്‍ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയില്‍സ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ ഡീറ്റെയില്‍സ് നല്‍കുമ്പോള്‍ അ‌വർ അ‌ക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും.