മനസാക്ഷിയില്ലാത്ത മനുഷ്യർ കോട്ടയത്തും..! മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൊബൈൽ മോഷ്ടിച്ചു; ഫോൺ കണ്ടെത്തിയത് കലുങ്കിന് അടിയിൽ നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: മനസാക്ഷിയില്ലാത്ത മനുഷ്യർ കോട്ടയത്തുമുണ്ടോ..! കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മനുഷ്യൻ മരണവുമായി മല്ലിടിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഫോൺ അടിച്ചുമാറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ദുഷ്ടനായ ജീവനക്കാരൻ. കഴിഞ്ഞ 18 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്നു പരാതി ലഭിച്ചത്.

മെയ് 17ന് മരണമടഞ്ഞ കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറമ്പിൽ ശ്രീകുമാർ (63) ന്റെ 13000 രൂപാ വില വരുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്. ഗുരുതരമായ കൊവിഡ് രോഗം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീകുമാർ മേയ് 17 നാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 27 ന് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലെ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ശ്രീകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം, 18 ന്, ബന്ധുക്കൾ കൊവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്.പിന്നീട് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരെ കോലോട്ടമ്പലം കരിപ്പ റോഡിലെ, കലിങ്കിനടയിൽ നിന്ന് ചെളിയിൽ പുതഞ്ഞ് കിടന്ന ഫോൺ ഒരു കുട്ടിക്ക് ലഭിക്കുകയും, കുട്ടി ഫോൺപിതാവിനെ ഏൽപ്പിക്കുകയും ചെയ്‌തെന്ന വിവരം ഇതോടെയാണ് ശ്രീകുമാറിന്റെ ബന്ധുക്കൾ അറിയുന്നത്. തുടർന്ന് ഇവരിൽ നിന്ന് ശ്രീകുമാറിന്റെ ബന്ധുക്കൾ ഫോൺ വാങ്ങിയ ശേഷം, ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതോടെ രോഗിമരണ മടഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും ആശുപത്രി അധികൃതർ ചോദ്യം ചെയ്തു. ഈ ചോദ്യചെയ്യലിനിടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതറിഞ്ഞ് 18 ന് പരാതി നൽകിയപ്പോൾ തന്നെ രണ്ടു കുടംബശ്രീ മുഖേന ഡ്യൂട്ടി ചെയ്യുന്ന രണ്ട് വനിതാ താൽക്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതർ നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും, താക്കീത് നൽകി ജോലിയിൽ തുടരുവാനാണ് അധികൃത തീരുമാനമെന്ന് പറയപ്പെടുന്നു. രോഗിയുടെ ഫോൺ മോഷണ പോയതിനെ തുടർന്ന് രോഗി മരണപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും ചോദ്യം ചെയ്യാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഭൂരിപക്ഷം ജീവനക്കാർ എതിർക്കുകയും, കുറ്റം ചെയ്തവരെന്ന് സംശയിക്കുന്നവരെ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് ഈ വാർഡിലെ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തിതിരുന്നു. കുറ്റംഏറ്റില്ലെങ്കിൽ പൊലീസിൽ പരാതി നൽകുവാനാണ് ആശുപത്രി അധികൃതരുടെ തീരുമാനിച്ചിരുന്നത്.

എന്നാൽ മോഷ്ടിച്ചയാൾ കുറ്റം സമ്മതിച്ചതിനാൽ, പരാതിക്കാരനെ വിളിച്ച് പരിഹാരം തേടുവാൻ ആഗ്രഹിക്കുകയാണ് ആശുപത്രി അധികൃ തർ . കൊവിഡ് ചികിത്സയിൽ കഴിയുന്ന രോഗികൾ മരണപ്പെട്ടാൽ ഇവരുടെ പണം അടങ്ങുന്ന പേഴ്‌സ്, സ്വർണ്ണാഭരണങ്ങൾ എന്നിവ ബന്ധുക്കൾക്ക്‌ ലഭിക്കാതെ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പരാതി നൽകിയപ്പോൾ മുതൽ അറിയുവാൻ കഴിഞ്ഞതെന്നും, ശ്രീകുമാർ ഉപയോഗിച്ചിരുന്ന കണ്ണടയും, ചെരുപ്പും പല തവണ കയറിയിറങ്ങിയ ശേഷമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.