video
play-sharp-fill

പെട്ടിമുടി ഉരുൾപൊട്ടൽ; പുനരധിവാസം വേഗത്തിൽ ആക്കണമെന്ന് തോട്ടം തൊഴിലാളികൾ; ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും ആവശ്യം; പെൺപിള ഒരുമൈ നേതാവ് ​ഗോമതിയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

പെട്ടിമുടി ഉരുൾപൊട്ടൽ; പുനരധിവാസം വേഗത്തിൽ ആക്കണമെന്ന് തോട്ടം തൊഴിലാളികൾ; ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും ആവശ്യം; പെൺപിള ഒരുമൈ നേതാവ് ​ഗോമതിയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകളായവർക്ക് സർക്കാർ പ്രഖ്യാപിച്ച പുനരിധിവാസം വേഗത്തിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ രം​ഗത്ത്. പൊമ്പിളെ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്യത്തിലാണ് തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നത് . തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി പതിച്ചു നൽകണമെന്നാണ് ആവശ്യം.

ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം സർക്കാർ ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ ടാറ്റയുമായി ചർച്ച ചെയ്ത് ലൈഫ് മിഷൻ മാതൃകയിൽ വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലായങ്ങൾക്ക് പകരം നിർമിച്ചു നൽകുന്ന വീടുകൾ കമ്പനിയുടെ ഭൂമിയാലാകരുതെന്നാണ് തൊഴിലാളികളുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ലായങ്ങളുടെ ഉടമസ്ഥവകാശം കമ്പനിക്കാണ്. ഇവിടെ വീടുകൾ നിർമിച്ചാൽ തൊഴിലാളികൾ റിട്ടയർ ചെയ്യുമ്പോൾ ലായങ്ങൾ പോലെ തന്നെ വീടുകളും ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പനികൾ കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുത്ത് തൊഴിലാളികൾക്ക് പതിച്ചു നൽകണം.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനക്ക് കീഴിലാണ് ഗോമതി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം. തോട്ടം തൊഴിലാളികൾക്ക് പുറമെ ദളിത്- ആദിവാസി സംഘടനകളെ ഒപ്പം നിർത്തി സമര പരിപാടികൾ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.