video
play-sharp-fill

പെട്രോള്‍ പമ്പ് ആക്രമണ കേസിലെ പ്രതിയ്ക്കായി തിരച്ചില്‍;  കുടുങ്ങിയത് ലഹരി വസ്തുക്കളും തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി   നിരവധി കേസുകളിലെ പ്രതി

പെട്രോള്‍ പമ്പ് ആക്രമണ കേസിലെ പ്രതിയ്ക്കായി തിരച്ചില്‍; കുടുങ്ങിയത് ലഹരി വസ്തുക്കളും തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നിരവധി കേസുകളിലെ പ്രതി

Spread the love

സാന്തം ലേഖിക

തിരുവനന്തപുരം: കഞ്ചാവും തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളും ആയി നിരവധി കേസിലെ പ്രതി പിടിയില്‍.

മഞ്ചാടി വിഷ്ണുപുരം മകം വീട്ടില്‍ പാര്‍ത്ഥിപന്‍ (25) ആണ് മലയിന്‍കീഴ് പൊലീസിന്‍റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളില്‍ നിന്നും കഞ്ചാവും, തോക്ക്, വടിവാള്‍, ഉള്‍പ്പെടെ പത്തോളം മാരകായുധങ്ങളും കഞ്ചാവ് തൂക്കി വില്‍പ്പന നടത്താന്‍ ഉപയോഗിക്കുന്ന വൈദ്യുതി ത്രാസ്, ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനായുള്ള സിറിഞ്ച്, വിവിധ ലഹരി ടാബ്‌ലറ്റുകള്‍, ഓണ്‍ലൈന്‍ പാര്‍സല്‍ കവറുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി.

അഞ്ച് മൊബൈല്‍ ഫോണുകളും കഞ്ചാവ് വില്‍പന നടത്തി ലഭിച്ചത് എന്ന് കരുതുന്ന പണവും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.

മലയിന്‍കീഴ് എസ് എച്ച്‌ ഓ ഷിബുവിനെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പേയാട് പള്ളിമുക്കിലെ ശാസ്താ ഫ്യുവല്‍സില്‍ ജീവനക്കാരെ ആക്രമിച്ച പ്രതികളെ തെരയുന്നതിനിടെയാണ് ഇയാളെ വീട്ടില്‍ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.