
പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു
സ്വന്തം ലേഖകൻ
ബംഗളൂരു; പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു.
ബുധനാഴ്ചയാണ് അമ്മയ്ക്കൊപ്പം ഭവ്യ പെട്രോൾ പമ്പിൽ എത്തിയത്. ടൂവിലറിൽ എത്തി കാനില് പെട്രോൾ നിറയ്ക്കുന്നതിനിടെയാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടായത്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ
ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടർന്നത്. മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ ഭവ്യ മോട്ടർ ബൈക്കിൽ ഇരിക്കുന്നതും അമ്മ സമീപത്തു നിൽക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.