
സ്വന്തം ലേഖകൻ
രാജസ്ഥാന്‍: പെട്രോള്‍ വില കുതിച്ചുയർന്നത് സാധാരണ ജനങ്ങൾക്ക് ഏറെ തിരിച്ചടിയായ ഒന്നായിരുന്നു. എന്നാൽ, പഴുത് പോലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭ്യമാകുന്ന ഒരു കാലം ഉണ്ടാകുമെന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് പെട്രോള്‍ വില 15 രൂപ വരെയാകാമെന്നാണ് നിതിന്‍ ഗഡ്കരി പറയുന്നത്.
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. പെട്രോള്‍ വില 15 രൂപയാകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി സംഭവിക്കേണ്ടതുണ്ട്. ഇതിന് എഥനോള്‍, വൈദ്യുതി എന്നിവയുടെ ഉപയോഗം കൂടണമെന്നാണ് മന്ത്രി പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി രാജ്യത്തെ കര്‍ഷകൻ അന്ന ദാതാവ് മാത്രമല്ല ഊര്‍ജ ദാതാവുമായി മാറുമെന്നും കര്‍ഷകര്‍ നിര്‍മിച്ച എഥനോള്‍ ഉപയോഗിച്ചാണ് ഭാവിയില്‍ വാഹനങ്ങള്‍ ഓടാന്‍ പോകുന്നതെന്നതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.