video
play-sharp-fill
കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താം ദിവസവും വിലക്കയറ്റം: ഇന്നും വില കൂടി; പട്രോളിനു 81 രൂപ

കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താം ദിവസവും വിലക്കയറ്റം: ഇന്നും വില കൂടി; പട്രോളിനു 81 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി