കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് സായാഹ്നധർണ്ണ വ്യാഴാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെയും ശബരിമല വിഷയത്തിൽ വിശ്വാസികൾ നടത്തുന്ന സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സായാഹ്നധർണ്ണകൾ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അറിയിച്ചു. പാലായിൽ കെ.എം.മാണി എം.എൽ.എയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസ് എം.എൽ.എയും കുറവിലങ്ങാട് ജോസ് കെ.മാണി എം.പിയും മുണ്ടക്കയത്ത് ആന്റോ ആന്റണി എം.പിയും കൂരോപ്പടയിൽ ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പും ഏറ്റുമാനൂർ തോമസ് ചാഴികാടനും പള്ളിക്കത്തോട്ടിൽ ഡോ. എൻ. ജയരാജ് എം.എൽ.എയും വൈക്കത്ത് ജോസി സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്യും.
Third Eye News Live
0