തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ വില കൂട്ടിതുടങ്ങി; കക്കൂസ് പണി പുനരാരംഭിച്ച് മോദി
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്ത് ഡീസൽ വില എൺപത് മുട്ടുകയും പെട്രോൾ വില തൊണ്ണൂറിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വില കുറയാൻ തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി പെട്രോൾ, ഡീസൽ വിലയിൽ ഈ കുറവ് പ്രകടവും ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഇത്തവണ ഏറ്റത് കനത്ത പ്രഹരം ആയിരുന്നു. അധികാരത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്. മറ്റിടങ്ങളിൽ കാര്യമായ നേട്ടവും ഉണ്ടാക്കാൻ ആയില്ല. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരു ദിവസം കൊണ്ട് തന്നെ പെട്രോൾ വില ഉയരാനും തുടങ്ങി. വ്യാഴാഴ്ച രാജ്യത്തുടനീളം പെട്രോളിന് 9 പൈസ മുതൽ 30 വരെയാണ് കൂടിയത്. ഡീസൽ വിലയിൽ മാറ്റം വന്നില്ല. രാജ്യ തലസ്ഥാനമായ ദില്ലിയിൽ പെട്രോളിന് ലിറ്ററിന് 9 പൈസയാണ് കൂടിയത്. പുതിയ വില 70.29 ആണ്. മുംബൈയിൽ 11 പൈസയും ചെന്നൈയിൽ 12 പൈസയും കൂടിയിട്ടുണ്ട്. കൊൽക്കത്തയിൽ ആണ് ഞെട്ടിപ്പിക്കുന്ന മാറ്റം. ഇവിടെ പെട്രോളിന് 90 പൈസയും ഡീസലിന് 1 രൂപയും കുറഞ്ഞു. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും ഓരോ രൂപ വച്ച് കൂടിയിരുന്നു.