play-sharp-fill
വാഹനാപകടങ്ങളുടെ എണ്ണത്തിൽ മെട്രോ നഗരമായ കൊച്ചി മുന്നിൽ; മരണത്തിൽ തിരുവനന്തപുരവും

വാഹനാപകടങ്ങളുടെ എണ്ണത്തിൽ മെട്രോ നഗരമായ കൊച്ചി മുന്നിൽ; മരണത്തിൽ തിരുവനന്തപുരവും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണത്തിൽ മെട്രോ നഗരമായ കൊച്ചി് മുന്നിൽ. മരണത്തിൽ തിരുവനന്തപുരവും. സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 25,628 വാഹനാപകടങ്ങളിൽ 2632 പേർ മരിച്ചെന്ന് പോലീസിന്റെ കണക്ക്. റോഡുകളിൽ ദിവസം ശരാശരി 11 പേരുടെ ജീവനാണ് പൊലിയുന്നത്. എട്ടുമാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 3707 അപകടങ്ങളാണുണ്ടായത്. 1448 എണ്ണം സിറ്റിയിലും 2259 എണ്ണം റൂറലിലും. രണ്ടിലുമായി 292 പേർ മരിച്ചു. തിരുവനന്തപുരം സിറ്റിയിൽ 123 റൂറലിൽ 213 എന്നിങ്ങനെ ആകെ 336 പേരാണ് ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. ഇവിടെ 3664 അപകടങ്ങൾ നടന്നു. അപകടങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം.

അപകടങ്ങൾ വരുത്തുന്നതിൽ ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസുകളുമാണ് മുന്നിൽ. മത്സരയോട്ടമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണം. പത്തുവർഷത്തിനിടെ 55,217 സ്വകാര്യ ബസുകളുണ്ടാക്കിയ അപകടങ്ങളിൽ 7293 പേർ മരിച്ചു. കെ.എസ്.ആർ.ടി.സി. ബസുകളും ഒട്ടും പിന്നിലല്ല. 15,226 അപകടങ്ങളിൽ 2635 പേരാണ് മരിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടുകയാണെന്ന് ഡ്രൈവർമാർക്കെതിരേ നടപടിയെടുത്ത കണക്കുകളിലെ വർധന സൂചിപ്പിക്കുന്നു. വാഹനാപകടങ്ങളും മരണവും കുറഞ്ഞ ജില്ല വയനാടാണ്. 388 അപകടങ്ങളും 32 മരണവുമാണ് വയനാട്ടിലുണ്ടായത്. രാത്രിയാണ് വാഹനാപകടങ്ങൾ കൂടുതലെന്നാണ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ അധികൃതർ പറയുന്നത്. 10 മുതൽ 15 ശതമാനം വാഹനങ്ങളേ രാത്രിയിൽ സഞ്ചരിക്കുന്നുള്ളൂ. എന്നാൽ, ഇവയുണ്ടാക്കുന്ന അപകടങ്ങളുടെ തോത് 25 ശതമാനത്തോളം വരുമെന്നാണ് പഠനങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല വാഹനാപകടങ്ങൾ മരണം

തിരുവനന്തപുരം    3664 336
എറണാകുളം       3707 292
കോഴിക്കോട്       1942 226
കൊല്ലം            2238 269
തൃശ്ശൂർ             2856 266
കണ്ണൂർ             1353 148