ജനങ്ങൾക്ക് ആശ്വാസമായി ഇന്ധനവില വീണ്ടും കുറഞ്ഞു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനങ്ങൾക്ക് ആശ്വാസമായി ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 25 പൈസയും, ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസം പെട്രോൾ വില 2.60 രൂപയും ഡീസൽ വില് 3.05 രൂപയും കുറഞ്ഞു. അതേസമയം പ്രധാന ജില്ലകളിൽ ഒരു ലിറ്റർ പെട്രോൾ ഡീസൽ നിരക്കുകൾ ഇങ്ങനെ: തിരുവനന്തപുരത്ത് പെട്രോൾ-73.48രൂപ, ഡീസൽ-69.65 രൂപ, കൊച്ചിയിൽ പെട്രോളിന് 72.2 രൂപ, ഡീസലിന് 68.33 രൂപ, കോഴിക്കാട് പെട്രോളിന് 72.52 രൂപ, ഡീസലിന് 68.65 രൂപ.
Third Eye News Live
0