പെരുമ്പാവൂരില്‍ ലക്ഷമിപ്രിയയ്ക്കു പകരം ജിബി വർഗീസ്; വീണാ നായരും വോട്ടർപട്ടികയിലില്ല

Spread the love

കൊച്ചി: ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരിൽ ജിബി വർഗീസ് പാത്തിക്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വീണയ്ക്കു പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും.

video
play-sharp-fill

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു.

പിന്നാലെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഹയാത്രികന്‍ ആയിരുന്നു ജിബി പാത്തിക്കല്‍. ട്വന്‍റി 20 പാർട്ടി രൂപീകരിച്ചതുമുതൽ പാർട്ടി അംഗമാണ്. നിലവില്‍ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖലയുടെ ഭാരവാഹിയും ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂരില്‍ തുറന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേന്ദ്ര മന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ വേദിയിലിരിക്കെയായിരുന്നു ലക്ഷ്മി പ്രിയയുടെ പേര് വോട്ടര്‍പട്ടികയിലില്ല എന്ന കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ട്വന്റി 20 കണ്‍വീനര്‍ സാബു ജേക്കബ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ചലച്ചിത്ര നടിമാരെ പ്രഖ്യാപിച്ചത്.

പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, ഏറ്റുമാനൂരില്‍ വീണാ നായര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

ഇതില്‍ ലക്ഷ്മി പ്രിയയുടെയും വീണാ നായരുടേയും പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. വീണാ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ മത്സരിക്കും.