
സ്വന്തം ലേഖിക
കൊച്ചി: പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക് മര്‍ദനം.
എസ്ഐ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് മര്‍ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരലടയാള പരിശോധയ്ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിശോധയ്ക്ക് എത്തിച്ച നാലു പ്രതികളില്‍ രണ്ടുപേരാണ് മര്‍ദിച്ചത്.
പെരുമ്പാവൂര്‍ എസ്ഐ റിന്‍സിനും കുറുപ്പംപടി സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. റിന്‍സിന്റെ കൈ അക്രമികളില്‍ ഒരാള്പിടിച്ച് തിരിക്കുകയായിരുന്നു.
മറ്റുരണ്ടു പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. കൂടാതെ ട്യൂട്ടിയില് ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികള്‍ മോശമായി പെരുമാറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.