തുടർച്ചയായി 15 ദിവസം പെട്രോളിനും ഡീസലിനും വില കൂടി: പ്രതിഷേധവും പ്രതികരണവും തുടങ്ങി: മാർച്ച് രണ്ടിന് മോട്ടോർ വാഹന പണിമുടക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തുടർച്ചയായി 15 ദിവസം പെട്രോൾ ഡീസൽ വില വർദ്ധിച്ചിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുക. എല്ലാ വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാണ് ആഹ്വാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരം ഹർത്താലാകാനുള്ള സാധ്യതയും ഏറെയാണ്. ഫെബ്രുവരി 24 വരെയുള്ള ദിവസത്തിനിടയിൽ 15 ദിവസവും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിട്ടുണ്ട്.