
പാലത്തിലെ കുഴി വില്ലനായി : പേരൂരിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു: അഞ്ച് യാത്രക്കാർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: അമിത വേഗത്തിലെത്തിയ കാർ പാലത്തിലെ കുഴിയിൽ ചാടി മറിഞ്ഞ് അഞ്ച് യാത്രക്കാർക്ക് പരിക്ക്. പേരൂർ – സംക്രാന്തി റോഡിൽ കുഴിയാലിപ്പടി പാലത്തിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട കാറാണ് മുന്നില്‍പോയ കാറില്‍ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ വയോധിക അടക്കം കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
പേരൂർ പൂവത്ത് മൂടിൽ നിന്നും സംക്രാന്തി യിലേേക്ക് പോകുന്ന വഴി കുഴിയാലിപ്പടി കുത്തിയതോട് പാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിയാലിപ്പടിയിലെ കലുങ്കിന് സമീപത്തെ കുഴി കണ്ട് വേഗത കുറച്ച കാറിൽ, പിന്നാലെ എത്തിയ കാർ ഇടിക്കുകയും, തുടർന്ന് പത്തടിയോളം താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. ഏറ്റുമാനൂർ പേരൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.
മുന്നിലുള്ള കാർ പെട്ടന്ന് വേഗത കുറച്ചപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ടാണ് താഴ്ന്ന നിരപ്പിലുള്ള റബ്ബർ തോട്ടത്തിലേക്ക് കാർ പതിച്ചത്.ഇതിൽ വൃദ്ധയായ സ്ത്രീ അടക്കം നാല് പേർ ഉണ്ടായിരുന്നു. മണർകാട് സ്വദേശികളായ ഇവരെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കോഡയുടെ ടെസ്റ്റ് ഡ്രൈവ് കാറിലാണ് ഇടിച്ചത്.