play-sharp-fill
പെരിയാറിൽ മീൻപിടിച്ചാൽ അറസ്റ്റ്

പെരിയാറിൽ മീൻപിടിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ മീൻപിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ തുറക്കുമ്പോൾ വലിയ മീനുകൾ ഒഴുകി വരാൻ സാധ്യതയുള്ളതിനാലാണ് ഈ വിലക്ക്. പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കി. ആദ്യഘട്ടത്തിൽ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. ഡാം തുറക്കേണ്ടി വന്നാൽ പരിസര പ്രദേശങ്ങളിൽ വെളിച്ചം ഉറപ്പാക്കാൻ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. അനാവശ്യമായ ആശങ്കകൾ വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.