പെരിയ ഇരട്ടക്കൊല : പ്രതികൾക്ക് കുരുക്ക് മുറുകുന്നു ; ക്രൈംബ്രാഞ്ച് കുറ്റപത്രം സി.ബി.ഐയ്ക്ക് കൈമാറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രമുൾപ്പെടെയുള്ള ഫയലുകൾ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. ഇതോടെ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. മുഴുവൻ ഫയലുകളും സി.ബി.ഐക്ക് കൈമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല.

ശരത്ത് ലാലിന്റെയും കൃപേക്ഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്ന് സെപ്തംബർ 30ന് കേസ് സി.ബി.ഐക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായത്. പെരിയ ഇരട്ടകക്കൊലകേസിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കേസിന്റെ രേഖകളുടെ സർട്ടിഫൈഡ് കോപ്പി ജില്ലാ കോടതിയിൽ നിന്നു നേരത്തെ സി.ബി.ഐ വാങ്ങിയിരുന്നു. ഇതിനിടെ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. എങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ല. ഇതിനിടയിലാണ് ബാക്കി ഫയലുകളും ആവശ്യപ്പെട്ടു ജില്ലാ കോടതിയിൽ സി.ബി.ഐ അപേക്ഷ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group