video
play-sharp-fill

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് സി.ബി.ഐ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട രേഖകളിൽ ബേക്കൽ പൊലീസ് കോടതിയിൽ നൽകിയതു മാത്രമാണ് സി.ബി.ഐയ്ക്ക് കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോർട്ട് ആരാഞ്ഞത്. അതേസമയം ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തില്ലെന്നാണ് മാതാപിതാക്കൾ പരാതി പറയുന്നത്. എന്നാൽ ഒക്ടോബറിൽ കേസിന്റെ അന്വേഷണം ഏറ്റെടുത്തെന്നാണ് സി.ബി.ഐ കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ട്.