play-sharp-fill
പെരിയ ഇരട്ടക്കൊലക്കേസ് : കേരളാ പോലീസിനും സിബിഐയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പെരിയ ഇരട്ടക്കൊലക്കേസ് : കേരളാ പോലീസിനും സിബിഐയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

 

സ്വന്തം ലേഖിക

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കേരള പോലീസിനും സിബിഐക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്തതാണ് ഹേക്കോടതിയുടെ വിമർശനത്തിനിടയാക്കിയത്.

കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡിജിപിയുടെ നടപതി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയയിൽ കൊലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതീയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസിനെയും ഡിജിപിയെയും വിമർശിച്ചത്.

അന്വേഷണം സിബിഐക്ക് നൽകാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയേയും കോടതി വിമർശിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ ഇത് വൈകിപ്പിച്ചതിലൂടെയുള്ള ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും സമയം ആവശ്യമായിരുന്നുവെങ്കിൽ ഡിജിപി കോടതിയെ സമീപിക്കണമായിരുവെന്നും ഹൈക്കോടതി പറഞ്ഞു.

ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.