പെരിങ്ങൽക്കുത്ത് ഡാം തുറന്നു : തൃശൂരിൽ അതീവ ജാഗ്രത നിർദ്ദേശം
സ്വന്തം ലേഖകൻ
തൃശ്ശൂർ : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നു . ചാലക്കുടി പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്. പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡാമിലെ ജലനിരപ്പ് ഉയർന്ന് 419.40 മീറ്റർ കവിഞ്ഞതിനെത്തുടർന്നാണ് വെള്ളം തുറന്നു വിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. തീരുമാനത്തിന്റെ ഭാഗമായി കലക്ടർ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുഴയും കൈവഴികളും കടന്നുപോകുന്ന വിവിധ നഗരസഭകൾ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർമാർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി.
അയ്യമ്പുഴ, മഞ്ഞപ്ര കറുകുറ്റി, കുന്നുകര പാറക്കടവ്, പുത്തൻവേലിക്കര, തുടങ്ങിയ പഞ്ചായത്തുകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
Third Eye News Live
0