play-sharp-fill
ആർത്തവം പാപവുമല്ല അശുദ്ധിയുമല്ല : സച്ചി സഹേലിയുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്ത് 28 ആർത്തവ സ്ത്രീകൾ ; സദ്യ കഴിക്കാനെത്തിയത് ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ

ആർത്തവം പാപവുമല്ല അശുദ്ധിയുമല്ല : സച്ചി സഹേലിയുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്ത് 28 ആർത്തവ സ്ത്രീകൾ ; സദ്യ കഴിക്കാനെത്തിയത് ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആർത്തവം പാപവും അശുദ്ധിയുമല്ല. സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ യുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയത് 28 സ്ത്രീകൾ .ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിൻ അടക്കം നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സദ്യ കഴിക്കാൻ എത്തിയിരുന്നു.


ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്താൽ അടുത്ത ജന്മം നായയായി ജനിക്കുമെന്ന സ്വാമി കൃഷ്ണസ്വരൂപ് ദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ ആർത്തവമുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് ഭക്ഷണം പാകം ചെയ്താണ് ആർത്തവ വിരുദ്ധതക്കെതിരായ പ്രചാരണം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിലെ കോളേജ് ഹോസ്റ്റലിൽ ആർത്തവമുണ്ടോ എന്നറിയാൻ പെൺകുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയത് വൻ വിവാദമായിരുന്നു. ആർത്തവമുള്ള പെൺകുട്ടികളുടെ പ്രവേശനം അടുക്കളയിലും കോളേജിനകത്തെ ക്ഷേത്ര പരിസരത്തും അനുവദിച്ചിരുന്നില്ല. ഇത് ഉറപ്പുവരുത്താനാണ് പെൺകുട്ടികളുടെ അടിവസ്ത്രം വരെ അഴിച്ചു വനിതാ കോളജിൽ പരിശോധന നടത്തിയത്.

ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്താൽ അടുത്ത ജന്മത്തിൽ നായയായി ജനിക്കുമെന്ന് ഗുജറാത്തിലെ സ്വാമി നാരായൺ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് ആർത്തവ പരിശോധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ആർത്തവമുള്ള സ്ത്രീകളെ ഉൾക്കൊള്ളിച്ച് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്തത്.

കോളേജ് വിദ്യാർത്ഥിനികളുടെ ആർത്തവ പരിശോധന നടന്ന ഗുജറാത്തിലെ വിവാദ ഹോസ്റ്റൽ സ്വാമി കൃഷ്ണസ്വരൂപ് ദാസ് പ്രവർത്തിക്കുന്ന സ്വാമി നാരായൺ ക്ഷേത്ര ട്രസ്റ്റിന്റേതാണ്. ഈ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എസ്.ജി.ഐ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ആർത്തവ സമയത്ത് മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ലാതിരുന്നത്. ചിലർ ഈ നിബന്ധന ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ് 60 വിദ്യാർത്ഥിനികളെ ഹോസ്റ്റലിലെ വനിതാ ജീവനക്കാർ ആർത്തവ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Tags :