video
play-sharp-fill
ബോളിവുഡ് ചിത്രങ്ങളെ പിൻന്തള്ളി ഒന്നാമതായി പേരൻപ് ; മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി പുറത്തുവിട്ടു

ബോളിവുഡ് ചിത്രങ്ങളെ പിൻന്തള്ളി ഒന്നാമതായി പേരൻപ് ; മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി പുറത്തുവിട്ടു

 

സ്വന്തം ലേഖകൻ

കൊച്ചി : ബോളിവുഡ് ചിത്രങ്ങളായ ‘ ഗലി ബോയി ‘യെയും ‘ ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായി ‘ പേരൻപ്’. ഐ.എം.ഡി.ബിയാണ് മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടത്. ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റാണ് ഐഎംഡിബി. മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി പേരൻപിൽ എത്തിയത്. അമുദൻ എന്ന ഓൺലൈൻ ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ മകളായി എത്തിയത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കമീൻകളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രേക്ഷകനിരൂപക പ്രശംസ നേടിയ ചിത്രം കൂടിയാണ് ‘പേരൻപ്’. നേരത്തേ റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ 17-ാം സ്ഥാനവും പേരൻപ് കരസ്ഥമാക്കിയിരുന്നു.