
കുറുപ്പന്തറയിൽ കുരുമുളക് സ്‌പ്രേ ആക്രമണം: കാറിൽ സഞ്ചരിച്ച യുവാക്കളെ തടഞ്ഞു നിർത്തി പെപ്പർ സ്‌പ്രേ അടിച്ച് പണം കവർന്നു; പോക്കറ്റിൽ കിടന്ന പഴ്‌സ് അടക്കം അടിച്ചു മാറ്റി
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: കുറുപ്പന്തറയിൽ വീണ്ടും പെപ്പർ സ്‌പ്രേ ആക്രമണവുമായി ഗുണ്ടാ സംഘം. കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞു നിർത്തി ഗുണ്ടാ സംഘം ഇവർക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് കാറിനുള്ളിൽ ഇരുന്നവരുടെ പോക്കറ്റിൽ നിന്നും പണം അടങ്ങിയ പഴ്‌സും സംഘം തട്ടിയെടുത്തു കടന്നു.
മാഞ്ഞൂർ ഹരിചന്ദനം വീട്ടിൽ ആഷിക് (25) ബന്ധുവായ അമൽ (26)എന്നിവരെയാണ് ഭീഷണിപ്പെടുത്തി പണംകവർന്നത്.
മാഞ്ഞൂർ ഹരിചന്ദനം വീട്ടിൽ ആഷിക് (25) ബന്ധുവായ അമൽ (26)എന്നിവരെയാണ് ഭീഷണിപ്പെടുത്തി പണംകവർന്നത്.
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ മാഞ്ഞൂർ വേലച്ചേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.കെ.ശിവൻകുട്ടി പറഞ്ഞു.
എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ് സംഘം.
ഇതിനായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതേ തുടർന്ന് വിശദമായി അന്വേഷണം നടത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
Third Eye News Live
0