പെന്തക്കോസ്ത് പ്രാർത്ഥന നാട്ടുകാരെ ശല്യപ്പെടുത്തി വേണോ; പ്രാർത്ഥനാ സംഘത്തിനെതിരെ നടപടിയെടുക്കാൻ ഭയന്ന് പൊലീസും; കൂട്ട വോട്ട് ബാങ്കിനെപ്പേടിച്ച് രാഷ്ട്രീയക്കാരും
സ്വന്തം ലേഖകൻ
കോട്ടയം: പെന്തക്കോത്സ്ത് വിശ്വാസികളുടെ പ്രാർത്ഥന ശാസ്ത്രി റോഡിനെ ശബ്ദമുഖരിതമാക്കിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർത്തയോട് വൻ പ്രതികരണം.
ഏത് വിശ്വാസിയ്ക്കും പ്രാർത്ഥിയ്ക്കാൻ അവസരമുണ്ടെന്നും, പക്ഷേ, പ്രാർത്ഥിയ്ക്കുന്നത് വിശ്വാസിയും ദൈവവും മാത്രം കേട്ടാൽ മതിയെന്നുമുള്ള പക്ഷത്തു നിന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.
ചുരുക്കം ചിലരും മറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രി റോഡിലെ മൈക്ക് വച്ചുള്ള പാട്ടിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പെന്തക്കോസ്ത് ആരാധനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നും ആളുകൾ പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആലുകൾക്ക് അലോസരമുണ്ടാകുന്ന രീതിയിൽ മൈക്ക് വച്ച് ആരാധന നടത്തുന്നുണ്ടെന്നാണ് ഈ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഇത് കൂടാതെയാണ് ആരാധനയ്ക്കായി എത്തുന്ന ആളുകളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക്.
കോടിതമ നാലുവരിപ്പാതയിൽ ഞായറാഴ്ചയാണ് ഏറ്റവും വലിയ തിരക്കുണ്ടാകുന്നത്.
കോടിതമ നാലുവരിപ്പാതയിൽ ഞായറാഴ്ചയാണ് ഏറ്റവും വലിയ തിരക്കുണ്ടാകുന്നത്.
ഇവിടെ നാലുവരിപ്പാതയുടെ ഒരു ഭാഗത്തായി പെന്തക്കോസ്ത് ആരാധനാലയം പ്രവർത്തിക്കുന്നുണ്ട്. ഈ ആരാധനാലയത്തിന്റെ ശബ്ദം പുറത്തു കേൾക്കാറില്ല. വളരെ മാന്യമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
എന്നാൽ, ഈ ദൈവത്തോടുള്ള പ്രാർത്ഥനയ്ക്കു മുൻപ് മനുഷ്യരോട് പരമാവധി ക്രൂരത ചെയ്ത ശേഷമാണ് ഇവരിൽ പലരും കയറുന്നത്. പാപം ചെയ്ത ശേഷം കുമ്പസാരിക്കാൻ പോകുന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം.
എം.സി റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിരത്തിയിട്ട ശേഷമാണ് ഇവർ പ്രാർത്ഥനയ്ക്കായി കയറുന്നത്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ആളുകളും.
ഇത്തരത്തിൽ നിരവധി സ്ഥലത്താണ് പെന്തക്കോസ്ത് വിശ്വാസികളുടെ പ്രാർത്ഥന നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുന്നത്.
ഇത്തരത്തിൽ നിരവധി സ്ഥലത്താണ് പെന്തക്കോസ്ത് വിശ്വാസികളുടെ പ്രാർത്ഥന നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുന്നത്.
Third Eye News Live
0