6 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്: കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇന്ന് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തി: അല്‍പ്പ സമയം മാത്രമാണ് സിഗ്‌നല്‍ ലഭിച്ചത്.

Spread the love

 

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.

video
play-sharp-fill

താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. അന്വേഷണം നടത്തുന്നില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. പെണ്‍കുട്ടിയുടെ പിതാവ് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴുള്ള അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇന്ന് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അല്‍പ്പ സമയം മാത്രമാണ് സിഗ്‌നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തി.

എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉണ്ടെന്നാണ് അനുമാനം. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.