സീതയെ കൊന്നത് കാട്ടനായല്ല ; പീരുമേട്ടിൽ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Spread the love

ഇടുക്കി : പീരുമേട്ടിൽ കാട്ടാന കൊലപ്പെടുത്തി എന്ന് കരുതിയ വീട്ടമ്മയുടെ മരണം കൊലപാതകം, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ സീതയെ കാട്ടാന കൊലപ്പെടുത്തി എന്ന വാർത്തയാണ് ഇന്നലെ പ്രചരിച്ചിരുന്നത്, എന്നാൽ സീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോട് കൂടി കാട്ടാനയുടെ ആക്രമണത്തിലല്ല സീത കൊല്ലപ്പെട്ടത് എന്നും സീതയുടെ മരണം കൊലപാതകം ആണെന്നും തെളിഞ്ഞിരിക്കുകയാണ്, സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

ഇൻക്വസ്റ്റ് നടപടികൾക്കിടെ പോലീസിന് ഉണ്ടായ സംശയമാണ് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂരമായ ആക്രമണമാണ് സീത നേരിട്ടിരിക്കുന്നത്, കട്ടിയുള്ള പ്രതലത്തിൽ തലയിടിപ്പിക്കുകയും മർദ്ദനത്തിൽ മൂന്നോളം വാരിയല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറുകയും ചെയ്തിട്ടുണ്ട്.

എന്നാൽ എന്നാണ് കൊലപാതക കാരണമെന്ന് വ്യക്തമായിട്ടില്ല.