Spread the love

തിരുവനന്തപുരം: ജൂണ്‍ 19ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിലമ്പൂരിലെ സ്കൂളുകള്‍ക്കുള്ള അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ.

video
play-sharp-fill

ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികള്‍ക്കുമായി പോളിംഗ് സാമഗ്രികളുടെയും ഇവിഎം/ വിവി പാറ്റ് മെഷീനുകളുടെയും വിതരണ സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് ജൂണ്‍ 18 മുതല്‍ 23 വരെയാണ് അവധി നല്‍കിയിരിക്കുന്നത്.

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് ജൂണ്‍ 18, 19 തീയതികളിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group